തൃശൂർ: കാവിവത്കരണത്തിന് അടിയറവുവച്ചല്ല പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു.
ഇവിടെ എന്തുപഠിപ്പിക്കണമന്നു നമ്മൾ തീരുമാനിക്കും. കേരളത്തിന് അവകാശപ്പെട്ട ഫണ്ട് തന്നേതീരൂ. കേന്ദ്രം കാവികത്കരണത്തിനുള്ള പരിശ്രമം നടത്തുന്നെന്ന വിമർശനത്തിൽനിന്നു പിന്നോട്ടുപോയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.